തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി.യുവതിയുടെ രണ്ട് കാലും തല്ലിയൊടിച്ച ശേഷമാണ് പ്രതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
നാവായിക്കുളം സ്വദേശിനി മുനീശ്വരിക്ക് നേരെ ആണ് ഭര്‍ത്താവ് ബിനുവിന്റെ ക്രൂരത. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെയാണ് കൊലപാതക ശ്രമം ഉണ്ടായത്.ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഹോംനഴ്‌സായ മുനീശ്വരിയുടെ രണ്ട് കാലുകളും ബിനു കാറ്റാടിക്കഴ കൊണ്ട് തല്ലിയൊടിച്ചു. തുടര്‍ന്ന് നിലത്തുവീണ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുന്നു.
















