ന്യൂദല്‍ഹി: ധര്‍മ്മസ്ഥലക്ഷേത്രത്തെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കുന്ന നൂറില്‍പ്പരം വീഡിയോകള്‍ ചെയ്ത മാവോയിസ്റ്റ് മാധ്യമമാണ് ദ ന്യൂസ് മിനിറ്റ്. എന്നാല്‍ ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പിടി വ്യക്തികള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഈ ആരോപണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 3900 പേജുള്ള എഫ് ഐ ആറില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ അതേ അര്‍ബന്‍ നക്സല്‍ മാധ്യമം ശ്രീധര്‍ വെമ്പു എന്ന ഐടി ബിസിനസുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ ലേഖനവുമായി ഇറങ്ങിയിരിക്കുന്നു. അദ്ദേഹവും ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹമോചനക്കേസ് വെച്ചാണ് ദ ന്യൂസ് മിനിറ്റ് ശ്രീധര്‍ വെമ്പുവിന്റെ സ്വഭാവശുദ്ധിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.
പൊതുവേ ഭാരതീയമായതിനെ ഉയര്‍ത്തിപ്പിടിക്കുകയും ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രീധര്‍ വെമ്പു ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ സോഹോ മെയിലും വാട്സാപ് എന്ന യുഎസ് ഉല്പന്നത്തിന് പകരം അറട്ടൈ എന്ന ആപും വികസിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരെ സോഹോ മെയിലിനെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ദ ന്യൂസ് മിനിറ്റ് ശ്രമിക്കുന്നത്. സംഘപരിവാറുമായി ബന്ധപ്പെട്ട എന്തിനെയും തകര്‍ക്കുക എന്നതാണ് ന്യൂസ് മിനിറ്റ് എന്ന മാധ്യമത്തിന്റെ അജണ്ട. അതിന്റെ ഭാഗമാണ് ശ്രീധര്‍ വെമ്പുവിനെതിരായ ആക്രമണവും. കട്ടിംഗ് സൗത്ത് എന്ന ആശയം പ്രചരിപ്പിക്കുന്നതിന് പിന്നിലും ദ ന്യൂസ് മിനിറ്റ് ഉണ്ട്. തെക്കേ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നും വേറിട്ട് നിലകൊള്ളണം എന്നുമുള്ള വിഘടനവാദ ആശയം ഉയര്‍ത്തുന്ന കട്ടിംഗ് സൗത്ത് സമ്മേളനം കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ ദ ന്യൂസ് മിനിറ്റ് മുന്‍കയ്യെടുത്തിരുന്നു.
ഇവര്‍ക്ക് സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
ശ്രീധര്‍ വെമ്പുവും ഭാര്യ പ്രമീള ശശിധരനും തമ്മില്‍ വിവാഹമോചനം നേടി എന്നത് സത്യമാണ്. 1993ലാണ് ശ്രീധര്‍ വെമ്പു പ്രമീള ശശിധരനെ വിവാഹം കഴിക്കുന്നത്. ഇരുവരും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പോയി. അവിടെ മൂന്ന് പതിറ്റാണ്ടോളം ജീവിച്ചു. ഇരുവര്‍ക്കും ഓട്ടിസം ബാധിച്ച മകന്‍ ഉണ്ടായിരുന്നു. 2019ല്‍ ശ്രീധര്‍ വെമ്പു തമിഴ്നാട്ടില്‍ തിരിച്ചെത്തി. 2021ല്‍ ഇരുവരും ബന്ധം പിരിഞ്ഞു. ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമീള ശശിധരന്‍ യുഎസ് കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതില്‍ 170 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന്‍ കീഴ്‌ക്കോടതി വിധിച്ചിരിക്കുകയാണ്. സോഹോ എന്ന കമ്പനി ശ്രീധര്‍ വെമ്പുവും ഭാര്യയും ചേര്‍ന്ന് സ്ഥാപിച്ചതാണ്. എന്നാല്‍ പിന്നീട് ഇദ്ദേഹം ആ കമ്പനിയുടെ ഓഹരികള്‍ സഹോദരിയുടെയും സഹോദന്റെയും പേരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സോഹോ എന്ന കമ്പനിയുടെ സ്വത്ത് തങ്ങളുടെ വിവാഹജീവിതകാലത്തെ സമ്പാദ്യമാണെന്നാണ് പ്രമീള ശശിധരന്റെ വാദം. അതിനാലാണ് കമ്പനിയുടെ ഓഹരി പങ്കാളിത്തം തനിക്ക് നഷ്ടപരിഹാരമായി നല്കണമെന്ന് പ്രമിള ശശിധരന്‍ വാദിക്കുന്നത്.
പക്ഷെ ഈ കഥയെ ആകെ നിറവും തൊങ്ങലും പിടിപ്പിച്ച് ശ്രീധര്‍ വെമ്പുവിനെ വലിയ വില്ലനായി അവതരിപ്പിച്ചിരിക്കുകയാണ് ദ ന്യൂസ് മിനിറ്റ്.
ദ ന്യൂസ് മിനിറ്റിനെ മാവോയിസ്റ്റ് മാധ്യമമെന്ന് ആദ്യം വിളിച്ചത് റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര‍്ണബ് ഗോസ്വാമിയാണ്. ധര‍്മ്മസ്ഥലയെ കൂട്ടമരണത്തിന്റെ കേന്ദ്രമായി അവതരിപ്പിച്ച് 17 കേന്ദ്രങ്ങളിലാണ് സ്ത്രീകളുടെ ശവശരീരത്തിനായി ജെസിബി വെച്ച് കിളച്ചുമറിച്ചത് ഒന്നും കണ്ടില്ല. ധര്‍മ്മസ്ഥലയെ കൂട്ടക്കൊലയുടെ കേന്ദ്രമായി അവതരിപ്പിച്ചത് ദ ന്യൂസ് മിനിറ്റിനെപ്പോലുള്ള മാവോയിസ്റ്റ് മാധ്യമമാണെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചിരുന്നു.
ധര്‍മ്മസ്ഥലയെ ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും കേന്ദ്രമായി അവതരിപ്പിക്കുന്ന ദ ന്യൂസ് മിനിറ്റ് വീഡിയോ:
















