തിരുവനന്തപുരം: നഗരത്തില്‍ നിന്ന് 14 കാരിയെ കാണാതായിട്ട് മൂന്ന് ദിവസം . കരമന കരിമുകള്‍ സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്.
കുട്ടിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ അതോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്.
















