തൊടുപുഴ: സുഹൃത്തിനൊപ്പം സഞ്ചരിക്കവെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപകടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (19)ആണ് മരിച്ചത്. അപകടത്തില്‍ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരണ്‍ രാധാകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേകിനെ രക്ഷിക്കാനായില്ല. കളമശ്ശേരി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും പാലാ ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കിരണ്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
















