തിരുവനന്തപുരം: വികസിത കേരളവും സുരക്ഷിത കേരളവും സൃഷ്ടിക്കാനും വിശ്വാസം സംരക്ഷിക്കാനും ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അതിന് വരുന്ന 90 ദിവസം പ്രയത്‌നിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ.രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പങ്കെടുക്കുന്ന ജനപ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും അഭിനന്ദനം അറിയിച്ച പാർട്ടി അദ്ധ്യക്ഷൻ, അടുത്ത തെരഞ്ഞെടുപ്പ് കോൺഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെട്ടെ മുന്നണിയും ബിജെപിയും തമ്മിലായിരിക്കുമെന്നും എൽഡിഎഫ് അപ്രസക്തമായെന്നും പറഞ്ഞു. എൽഡിഎഫും യുഡിഎഫും കുറുവ സംഘങ്ങളാണ്. അവർക്ക് വികസനത്തെക്കുറിച്ച് പറയാൻ പോലും നേരമില്ല, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















