തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം നാളെ 11 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ അമിത് ഷാ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്ന് മണിക്ക് കേരള കൗമുദിയുടെ കോൺക്ളേവ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് ചേരുന്ന എൻഡിഎ നേതൃയോഗത്തിലും അഞ്ചു മണിക്ക് നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗത്തിലും പങ്കെടുത്ത് മാർഗനിർദേശം നൽകും. നാളെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.
ഇന്ന് രാത്രി 10മണിക്ക് ശേഷം അമിത് ഷാ തിരുവനന്തപുരം എയർപോർട്ടിൽ എത്തും. നാളെ രാവിലെ പത്തരയ്‌ക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.
നാളെ രാവിലെ 11 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന
ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തില്‍ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ട്. പങ്കെടുക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ റിപ്പോർട്ടർ, ക്യാമറാമാൻ/ഫോട്ടോഗ്രാഫർ എന്നിവരുടെ പേരുകൾ സംസ്ഥാന മീഡിയാ കൺവീനറുടെ 9582611517 എന്ന വാട്ട്സാപ്പ് നമ്പറിൽ നൽകണം.
ഇന്ന് 4 മണി മുതൽ 5 മണി വരെയുള്ള സമയം മാരാർജി ഭവനിലെത്തി മീഡിയാ പാസ് കൈപ്പറ്റാവുന്നതാണ്. എല്ലാ മാധ്യമ പ്രവർത്തകരും അവരവരുടെ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കൂടി നാളെ പരിപാടി സ്ഥലത്ത് കരുതേണ്ടതാണ്.
















