തിരുവനന്തപുരം : കെ എസ് ആര്‍ ടി സിയിലെ സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റ് വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലാ പരിധിയില്‍ ഓടുന്ന ബസുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ദിവസ വേതനമാണ്.
രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു വരെ ബസ് ഓടിക്കണ്ടതുണ്ട്. അടിസ്ഥാന യോഗ്യത പത്താം ക്ലാസും 20 വയസുമാണ്. ജോലി ചെയ്യാന്‍ കഴിയുന്ന ആരോഗ്യ ശേഷി വേണം. ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് 30 വയസു വരെ അപേക്ഷിക്കാം.
ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുണ്ടെങ്കില്‍ 45 വയസ് വരെയുളളവര്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും കണ്ടക്ടര്‍ ലൈസന്‍സ് വൈകാതെ നേടണം. അപേക്ഷ ഈ മാസം 21 വരെ ഓണ്‍ലൈനായി നല്‍കാം.
















