തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.
വിദേശ വ്യവസായിയുമായി ഡി. മണിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഗൂഢാലോചനയിലോ സാമ്പത്തിക ഇടപാടുകളിലോ ഇദ്ദേഹത്തിന്റെ ഇടപെടൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി.
















