ന്യൂദൽഹി : ദൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപം അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പോയ എംസിഡി സംഘത്തിന് നേരെയുണ്ടായ കല്ലേറിന് പിന്നിൽ ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്‌വിയാണെന്ന് സൂചന പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകളും കോടതി വിധിയ്‌ക്കെതിരെ രംഗത്തെത്തി.
എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി. ‘ കോടതി വിധി അനുസരിച്ചാണ് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത് . ഈ രാജ്യം ഭരിക്കുന്നത് ശരിയത്ത് അനുസരിച്ച് അല്ല. അങ്ങനെ കരുതുകയും ചെയ്യരുത് . ക്രമസമാധാനപാലനം ഇവിടെ ഭരണഘടന അനുസരിച്ചായിരിക്കും ,നിങ്ങൾ കല്ലുകൾ എടുത്ത് മതത്തിന്റെ പേരിൽ കയ്യേറ്റത്തെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോ മറുപടി ബുൾഡോസർ കൊണ്ടാകും നൽകുക.രാജ്യത്തിന്റെ നിയമത്തിന് പകരം ജിഹാദ് തിരഞ്ഞെടുക്കുമ്പോഴെല്ലാം മറുപടി ബുൾഡോസർ എന്നായിരിക്കും. അത് മറക്കരുത് ‘ അദ്ദേഹം പറഞ്ഞു.
തുർക്ക്മാൻ ഗേറ്റിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ഒഴിപ്പിക്കൽ. പ്രദേശത്ത് അനധികൃത താമസക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്.ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥർ പറഞ്ഞു.ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു
















