Kerala

23 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയില്‍; ചേലമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെയും പ്രതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ ആണ് കൽപറ്റയിൽ വെച്ച് തലശ്ശേരി പോലീസിന്റെ പിടിയിലായത്. കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്.

2002 ലാണ് തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് ഇയാൾ മോഷ്ടിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് സൈനുദ്ദീനിലേക്ക് കല്‍പറ്റ പോലീസിനെ എത്തിച്ചത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റയില്‍ ഇയാൾ ജോലി ചെയ്തിരുന്നടുത്ത് നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്.

Recent Posts