ഗ്രാമ്പൂ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം ശരീരത്തിൽ തളർച്ച കുറയ്‌ക്കുകയും, രക്തസഞ്ചാരവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിന് ഇത് സുപ്രധാനമാണ്. കൂടാതെ ഗ്രാമ്പൂ മാനസിക സമ്മർദ്ദം കുറയ്‌ക്കുകയും, സന്ധിവേദന, മസിൽ ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു.
- ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഗ്രാമ്പൂ. അതിനാല്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
- രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് നല്ലതാണ്.
- എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ വെള്ളം നല്ലതാണ്.
- ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും സഹായിക്കും.
- വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരും ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നല്ലതാണ്.
- പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വായിലെ ദുർഗന്ധം മാറ്റാന്‍ സഹായിക്കും.
ഗ്രാമ്പുവിന്റെ മറ്റ് ഉപയോഗങ്ങൾ:-
- ഗ്രാമ്പൂവിന് വേദനസംഹാരിയായും വീക്കം കുറയ്‌ക്കുന്ന ഘടകമായും പ്രവർത്തിക്കാൻ കഴിയുന്നതിനാൽ പല്ലുവേദന ശമിപ്പിക്കാൻ ഇത് ഒരുപാട് കാലമായി ഉപയോഗിക്കുന്നുണ്ട്.
- പല്ലുവേദന ഉള്ള ഭാഗത്ത് ഗ്രാമ്പൂ വെച്ച് കടിച്ചു പിടിക്കുന്നതും ഗ്രാമ്പൂ കൊണ്ട് തിളപ്പിച്ച വെള്ളത്തിൽ വായ കഴുകുന്നതും നല്ലതാണ്.
- ഗ്രാമ്പൂവിന്റെ എക്സ്പെക്ടറന്റ് ഗുണം ചുമയും കഫക്കെട്ടും കുറയ്‌ക്കാൻ സഹായിക്കുന്നു.
- ഗ്രാമ്പൂ ചവയ്‌ക്കുന്നത് വീക്കം കുറയ്‌ക്കാനും തൊണ്ട വേദന ശമിപ്പിക്കാനും സഹായിക്കും.
















