തിരുവനന്തപുരം: മുന്‍ മന്ത്രിയും എം എല്‍ എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസിലെ വിധി പകര്‍പ്പില്‍ ഗുരുതര പരാമര്‍ശങ്ങളുമായി കോടതി. പ്രതികളുടേത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു.കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങി.
ആന്റണി രാജു തന്നെയാണ് വ്യാജരേഖ ചമച്ചത്.ക്ലര്‍ക്ക് കെ എസ് ജോസ് തൊണ്ടിമുതല്‍ കൈമാറിയത് കോടതി ഉത്തരവില്ലാതെയായിരുന്നു. തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി.
ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത് എന്നും കോടതി പറയുന്നു. പ്രതികളുടെ പ്രവര്‍ത്തി കേവലം ഒരു ക്രമക്കേടല്ല.നീതിയുടെ ഗതിയെ ബോധപൂര്‍വം തടസപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും വിധി പകര്‍പ്പില്‍ പറയുന്നു.
തെളിവ് നശിപ്പിക്കല്‍ ഒരു പ്രതിയെ അര്‍ഹമായ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി.ഇത് നീതിയുടെ പരാജയമാണ്.തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുളള എം.എല്‍.എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷമാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്‌ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും. ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്.
ശിക്ഷാ വിധിക്ക് പിന്നാലെ അപ്പീല്‍ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പിന്നാലെ രണ്ട് ആള്‍ജാമ്യത്തില്‍ രണ്ടുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ശിക്ഷിച്ചതോടെ ആന്റണി രാജുവിന് എം എല്‍ എ സ്ഥാനം നഷ്ടമായി.















