കൊച്ചി : കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
കഴിഞ്ഞമാസം 18 നാണ് മുഹമ്മദ് മുഷ്താഖിനെ കൊളീജിയം ശുപാര്‍ശ ചെയ്തത്.കണ്ണൂര്‍ സ്വദേശിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. 2014 ലാണ് കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായത്.
2016 മുതല്‍ സ്ഥിരം ജഡ്ജിയാണ്.നിലവില്‍ കേരള ഹൈക്കോടതിയില്‍ നിന്നും ജഡ്ജിമാര്‍ ആരും മറ്റ് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ആയിട്ടില്ല.
















