കണ്ണൂര്‍: ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയില്‍ തലക്ക് അടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട ആളെ തിരിച്ചറിഞ്ഞു. മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പില്‍ ഹൗസില്‍ എന്‍ പ്രകാശനാണ് മരിച്ചത്.
മാഹി,അഴിയൂര്‍ എന്നിവിടങ്ങളില്‍ മത്സ്യമേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രകാശന്‍. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കരിങ്കല്ല് കൊണ്ട് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട കരിങ്കല്ല് കണ്ടെത്തി.
















