മലപ്പുറം : എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും പുരസ്‌കാരവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്.യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആണ് ഇങ്ങനെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ്‌ആണ് ഡിജിപിക്ക് പരാതി നല്‍കിയത്.
വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നു.മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ചു.പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു.വര്‍ഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്യുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
















