മലയാളിയുടെ മാറിവരുന്ന ജീവിത ശൈലിയിൽ വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ വ്യായാമം അതിരുകടക്കരുത്. അധികമായാൽ അമൃതും വിഷം എന്ന്അ പറയുന്ന പോലെ അമിത വ്യായാമം പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങള്‍, ശാരീരികമായ അവശതകള്‍, ഡയറ്റ് തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് വേണം വ്യായാമം തെരഞ്ഞെടുക്കേണ്ടതും ചെയ്യേണ്ടതും.
ചില സാഹചര്യങ്ങളിലെ അമിതമായ വ്യായാമം ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നുത്. വ്യായാമം ചെയ്യുന്നതിന് മുൻപായി ആദ്യം ശരീരം സ്ട്രെച്ച് ചെയ്യണം. ആദ്യം തന്നെ ബുദ്ധിമുട്ടേറിയ വ്യായാമമുറകൾ ചെയ്യുന്നതിന് പകരം ചെറുതിൽ നിന്നും തുടങ്ങി വേണം ബുദ്ധിമുട്ടേറിയതിലേക്ക് കടക്കാൻ.
അമിതമായ വ്യായാമം ഗുണത്തേക്കാൾ ഏറെ ദോഷമാണ് സൃഷ്ടിക്കുക. അതിനാൽ വ്യയാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മൾ ചെയ്യുന്ന വ്യായാമങ്ങൾ അമിതമാകുന്നുണ്ടോ എന്ന് നോക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. വ്യായാമത്തിന് ശേഷം അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ അതിനർത്ഥം വ്യായാമം അമിതമായി എന്നാണ്. നല്ല ആഹാരവും നല്ല ഉറക്കവും ലഭിച്ചാൽ മാത്രമേ നന്നായി വ്യായാമം ചെയ്യാൻ പാടുള്ളു. ഇതിന് ശേഷവും അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ അതിനർത്ഥം വ്യായാമം അമിതമായി എന്നതാണ്. അമിതമായി വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് ഹോർമോൺ കൂടുതൽ ഉൽപാദിപ്പിക്കാൻ കാരണമാകും.
ഒരോ വ്യക്തിയും എത്ര സമയം വ്യായാമം ചെയ്യണം എന്ന് പറയാൻ സാധിക്കില്ല. കാരണം ഓരോരുത്തരുടെയും ശരീരബലവും ആരോഗ്യവും വ്യത്യസ്തമാണ്. പ്രായത്തിനനുസരിച്ചും ചെയ്യുന്ന വ്യായാമത്തിൽ മാറ്റം വരുത്തണം. തീർത്തും തളന്നു പോകുന്ന രീതിയിൽ വ്യായാമം ചെയ്യരുത്.
















