വാത്സല്യത്തോടെ ഊട്ടി വളർത്തിയ അച്ഛമ്മയെ കാണാൻ ഓടിയെത്തി പ്രണവ് മോഹൻലാൽ . കേരളത്തിന് പുറത്തായിരുന്ന പ്രണവ്, വിവരം അറിഞ്ഞ ഉടൻ യാത്ര തിരിക്കുകയായിരുന്നു.
ശാന്തകുമാരിയമ്മയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന മുടവൻമുഗളിലെ കുടുംബവീട്ടിലാണ് പ്രണവ് എത്തിയത്. അമ്മ സുചിത്രയും, സഹോദരി വിസ്മയയും നേരത്തേ തന്നെ എത്തിയിരുന്നു. ട്ടിക്കാലം ചെലവഴിച്ച വീട്ടിലേക്ക് അച്ഛമ്മയ്‌ക്ക് അന്ത്യചുംബനം നൽകാനെത്തുന്ന പ്രണവിന്റെ ദുഃഖാർത്തമായ മുഖം കണ്ടുനിന്നവർക്കും നൊമ്പരമായി.
ഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരിയമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന ഈ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്.മക്കളായ പ്രണവിനും വിസ്മയയ്‌ക്കും ഏറ്റവും വാത്സല്യനിധിയായ അച്ഛമ്മയായിരുന്നു ശാന്തകുമാരിയമ്മ. അടുത്തിടെ വിസ്മയ അച്ഛമയ്‌ക്ക് താനുമായുള്ള സാമ്യത്തെ പറ്റി പറഞ്ഞ് ഫോട്ടോയും പങ്ക് വച്ചിരുന്നു.
















