മാവേലിക്കര: ജനുവരി രണ്ടാം തീയതി നറുക്കെടുക്കാനിരിക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ ടിക്കറ്റില്‍ ശിവലിംഗത്തിന്റെ ചിത്രം വികൃതമാക്കി അച്ചടിച്ചതിനെതിരെ ലോട്ടറി ഡയറക്ടറെ പ്രതിയാക്കി മാവേലിക്കര പോലീസില്‍ പരാതി.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലാണ് പരാതി നല്‍കിയിരിക്കുന്നത്. ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം ഇറ്റുവീഴുന്ന രീതിയിലുള്ള ഈ ചിത്രം വെച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈന്ദവ ചിഹ്നങ്ങളെ വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഇത് ഹിന്ദുമതത്തിന് മേലുള്ള കടന്നുകയറ്റവും ഹൈന്ദവ വിശ്വാസികള്‍ക്കെതിരെയുള്ള വെല്ലുവിളിയുമാണെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു.
ഡയറക്ടറെ കൂടാതെ ടിക്കറ്റ് ഡിസൈന്‍ ചെയ്ത വ്യക്തി, ഇതിനുവേണ്ടി പ്രവര്‍ത്തിച്ച മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെയും പ്രതികളാക്കണമെന്നും പരാതിയില്‍ പറയുന്നു.















