കൊച്ചി: ബിനാലെയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് ചിത്രാവിഷ്‌കാരം നടത്തിയ നടപടിയില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുമിത് ജോര്‍ജ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആഘോഷങ്ങളുടെ പേരില്‍ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ വിശ്വാസികളെ അപമാനിക്കുന്നതും പ്രതികരിക്കുന്നവരെ വര്‍ഗീയ വാദികളാക്കുന്നതുമായ ഇടത്, വലതുമുന്നണികളുടെയും എസ്ഡിപിഐയുടെയും പുരോഗമന വിരോധാ ഭാസത്തിനെതിരെ പ്രതികരിച്ചാല്‍ വര്‍ഗീയവാദിയാകുമെങ്കില്‍ ആ കുപ്പായം ധരിക്കാന്‍ തന്നെ യാണ് തീരുമാനം. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഈ സമൂഹം എന്ന് ആരും തെറ്റിദ്ധരിക്കണ്ട. ഈ ഹീനകൃത്യം ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ടു പോകും, സുമിത് കൂട്ടിച്ചേര്‍ത്തു.













