കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ആറു വയസുകാരി മുങ്ങി മരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസില്‍ കെ.ടി.അഹമ്മദിന്റെയും പി.കെ.നെസീമയുടെയും മകള്‍ അബ്‌റാറ ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്.
കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പുഴക്കരയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം അബ്‌റാറ മറ്റു കുട്ടികള്‍ക്കൊപ്പം പുഴയില്‍ കളിക്കുമ്പോഴാണ് അപകടം.ഉടന്‍ തന്നെ കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫറോക്ക് ചന്ത എല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
















