തിരുവനന്തപുരം: സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്കുള്ള നിയമസഭാ പുരസ്‌കാരം എന്‍.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയില്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമര്‍പ്പിക്കും. ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എന്‍.എസ്. മാധവന്‍. ലന്തന്‍ബത്തേരിയിലെ ലുത്തിയിനകള്‍ എന്ന ഒറ്റ നോവല്‍ കൊണ്ട്, നോവല്‍ സാഹിത്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹിഗ്വിറ്റ’, ‘തിരുത്ത്’, ‘ചുളൈമേടിലെ ശവങ്ങള്‍’, ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’, ‘പഞ്ചകന്യകകള്‍’, ‘ഭീമച്ചന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് കഥകള്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.













