കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ അക്രമ രാഷ്‌ട്രീയത്തിലേക്കു മടങ്ങി സിപിഎം. തലശേരി എരഞ്ഞോളി മഠത്തുംഭാഗത്ത് കോണ്‍ഗ്രസിന്‌റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രിയദര്‍ശിനി ക്ലബ്ബ് കൂടിയാണ് ഈ കെട്ടിടം. സിപിഎം പ്രവര്‍ത്തകരാണ് ക്ലബ്ബ് തകര്‍ത്തതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. കെട്ടിടത്തിന്‌റെ ഓടിട്ട മേല്‍ക്കൂരയും മേശയും കസേരകളും തകര്‍ത്തു, ഗാന്ധി ചിത്രവും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം തൊട്ടടുത്തെ തോട്ടില്‍ വലിച്ചെറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രമായ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നു.
















