കൊച്ചി: പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തു.ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയില്‍ പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡന പരാതി നല്‍കി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.യുവതി380000 രൂപ വാങ്ങിയെന്നും പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീര്‍ പറയുന്നത്.
നേരത്തേ, പണം നല്‍കാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു.പൊലീസുകാരന്‍ പിന്നീട് കോടതിയെ സമീപിച്ചു.
















