ആലുവ : പുതുവത്സര ആഘോഷരാവിന് സുരക്ഷയൊരുക്കാൻ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ ആയിരത്തി ഇരുനൂറോളം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിൽ അധിക പോലീസുദ്യോഗസ്ഥരുണ്ടാകും. പ്രത്യേക പട്രോളിംഗ് സംഘങ്ങൾ റോന്ത് ചുറ്റും.
മഫ്ടിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് പിടികൂടാൻ ലഹരിവിരുദ്ധ സ്ക്വാഡും ഉണ്ടാകും. മദ്യപിച്ചും, അമിത വേഗതയിലും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളും പോലീസ് നിരീക്ഷണത്തിലായിരിക്കും. സി.സി.ടി വി നീരീക്ഷണവും ഉണ്ടാകും.
















