തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് സ്ഥിരീകരിച്ച് നേരത്തേ മൊഴി നല്‍കിയ പ്രവാസി വ്യവസായി.ഫോട്ടോ കണ്ടാണ് സ്ഥിരീകരിച്ചത്.
ശബരിമല സ്വര്‍ണകൊള്ളയുമായി ഒരു ബന്ധവുമില്ലെന്നാണ് തമിഴ്‌നാട്ടില്‍ വച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.തന്റെ നമ്പര്‍ ആരോ ദുരുപയോഗം ചെയ്യുന്നു.ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്നും താന്‍ ഉപയോഗിക്കുന്ന നമ്പര്‍ മറ്റൊരാളുടെ പേരിലാണ് ഉള്ളതെന്നും ഇയാള്‍ പറഞ്ഞു.ആ ആള്‍ നമ്പര്‍ ദുരുപയോഗം ചെയ്തു. താന്‍ ഡി മണിയല്ല, എം എസ് മണിയാണെന്നും പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് താനെന്നും സ്വര്‍ണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാള്‍ വ്യക്തമാക്കി. പൊലീസ് കുറച്ച് ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ആരെയും അറിയില്ല എന്നു പറഞ്ഞെന്ന് എംഎസ് മണി മാധ്യമങ്ങളോട് പറഞ്ഞു. ബാലമുരുഗന്‍ എന്ന സുഹൃത്തിന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നത്
അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി.ആളുമാറി വന്നതാണെന്ന് അവര്‍ക്ക് മനസിലായി. അന്വേഷണത്തോട് സഹകരിക്കും എന്നും ഇയാള്‍ വ്യക്തമാക്കി.
ദിണ്ടിഗലിലെ ഡി മണിയുടെയും സഹായി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്.
















