കോട്ടയം: പാലാ നഗരസഭയില്‍ ഭരണത്തിലേറാന്‍ തയ്യാറെടുക്കുകയാണെങ്കിലും അടുത്ത അഞ്ചു വര്‍ഷവും അപമാന ഭാരത്താല്‍ കോണ്‍ഗ്രസിന്‌റെ തല കുനിഞ്ഞു തന്നെ ഇരിക്കും. 19ാം വാര്‍ഡില്‍പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്‌റ് സതീഷ് ചൊള്ളാനിയെ ദയനീയമായി പരാജയപ്പെടുത്തിയ പാര്‍ട്ടി വിമത സ്ഥാനാര്‍ത്ഥിയുടെ പിന്തുണയിലാണ് പാലായില്‍ കോണ്‍ഗ്രസ് ഭരണം നേടിയത്. മാത്രമല്ല, വിമതയായി ജയിച്ച മായാ രാഹുലിനെ വൈസ് ചെയര്‍പേഴ്‌സണാക്കേണ്ടിയും വന്നു. മായ വരുമ്പോള്‍ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്‌റ് എഴുന്നേറ്റു നില്‍ക്കണം. സ്വതന്ത്രാംഗമായ മായ കാലുമാറിയാല്‍ ഭരണം അതോടെ താഴെപ്പോകാം.
















