ഇടുക്കി :പെരുവന്താനം മുണ്ടക്കയത്തിന് സമീപം കൊടികുത്തിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന് വശത്തെ തിട്ടയില്‍ ഇടിച്ചാണ് മറിഞ്ഞത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
















