ഇടുക്കി: വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്.
തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷസേന തീ കെടുത്തിയതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.അന്വേഷണം നടക്കുന്നു.
















