പാലക്കാട് : തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു.കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.സമീപത്തുനിന്ന് മീന്‍ പിടിച്ചു വരവെ പുല്ലിനിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ കയറിപിടിക്കുകയായിരുന്നു.
വൈദ്യുതി കമ്പി പ്രദേശത്ത് പൊട്ടികിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതര്‍ വിവരം വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിരുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.
















