കൊൽക്കത്ത: ബംഗാൾ ഗവര്‍ണർ ഡോ സിവി ആനന്ദബോസ് ലോകമെമ്പാടുമുള്ള ബംഗാൾ ജനതയ്‌ക്കും കേരളീയര്‍ക്കും ക്രിസ്മസ് ആശംസ നേര്‍ന്നു.ഒപ്പം എല്ലാ പൗരന്മാർക്കും സുരക്ഷിതവും സന്തോഷകരവുമായ അവധിക്കാലവും ആശംസിച്ചു.
“ഈ ക്രിസ്മസ് ആഘോഷം നമ്മുടെ മനസ്സുകളിൽ സ്നേഹവും സഹാനുഭൂതിയും ക്ഷമാശീലവും നിറയ്‌ക്കട്ടെ; ഏവരും ഒരേ മനസ്സോടെ പാവപ്പെട്ടവരുടെയും ആലംബഹീനരുടെയും സേവനത്തിനായി സ്വയം സമർപ്പിക്കാൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.” – ആശംസാസന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു,
















