Kerala

പുതുശ്ശേരിയിൽ ആക്രമിക്കപ്പെട്ട കരോള്‍ സംഘം പള്ളിയിൽ നിന്നുള്ളതല്ലെന്ന് പാലക്കാട് രൂപതാ ബിഷപ്പ്; പിന്നില്‍ ഇസ്ലാമിസ്റ്റ് ഗൂഢാലോചന?

പുതുശ്ശേരി കുരുടിക്കാട് ആക്രമിക്കപ്പെട്ട ക്രിസ്തുമസ് കരോൾ സംഘം പള്ളിക്കാർ അറിഞ്ഞു കൊണ്ടുള്ള സംഘമല്ലെന്ന് പാലക്കാട് രൂപതാ ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ. ആക്രമിക്കപ്പെട്ട കാരൾസംഘം ഉപയോഗിച്ചത് സിപിഐഎമ്മിന്‍റെ പേരെഴുതിയ ബാൻഡ് ഉപകരണങ്ങൾ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : പുതുശ്ശേരി കുരുടിക്കാട് ആക്രമിക്കപ്പെട്ട ക്രിസ്തുമസ് കരോൾ സംഘം പള്ളിക്കാർ അറിഞ്ഞു കൊണ്ടുള്ള സംഘമല്ലെന്ന് പാലക്കാട് രൂപതാ ബിഷപ്പ് പീറ്റർ കൊച്ചുപുരയ്‌ക്കൽ. ആക്രമിക്കപ്പെട്ട കാരൾസംഘം ഉപയോഗിച്ചത് സിപിഐഎമ്മിന്റെ പേരെഴുതിയ ബാൻഡ് ഉപകരണങ്ങൾ. സംഘപരിവാര്‍കാര്‍ കരോള്‍ സംഘത്തെ ആക്രമിച്ചു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.അതായത്  സംഘപരിവാറിനെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും അകറ്റാന്‍ പുതുശ്ശേരിയിലെ കുരുടിക്കാട് ഒരു ഗൂഢാലോചന അരങ്ങേറിയോ എന്ന് സംശയമുണര്‍ത്തുന്നതാണ് പാലക്കാട് രൂപതാ ബിഷപ്പിന്റെ ഈ വെളിപ്പെടുത്തല്‍.

ഈ കരോള്‍ സംഘം ഉപയോഗിച്ചത് പുതുശ്ശേരി ഏരിയ ബാൻഡ് പാലക്കാട് സി പി ഐ എം എന്നെഴുതിയ ഡ്രമ്മുകളാണ് കരോള്‍സംഘം ഉപയോഗിച്ചത് എന്നതിനര്‍ത്ഥം മനപൂര്‍വ്വം കരോള്‍സംഘം എന്ന പേരില്‍ ഒരു സംഘത്തെ ഒരുക്കി നിര്‍ത്തുകയും ആ കരോള്‍സംഘത്തിന് നേരെ കൃത്രിമമായി ആക്രമണമുണ്ടാക്കിയ ശേഷം ആ അക്രമം സംഘപരിവാറിന്റെ പേരില്‍ ചാര്‍ത്തിക്കൊടുക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ കരുതുന്നത്.

“ആക്രമിക്കപ്പെട്ട കരോള്‍ സംഘം ഈ പ്രദേശത്തെ പള്ളിക്കാർ നടത്തിയതാണെങ്കിൽ അതിനു നേരെ നടന്ന അക്രമത്തെക്കുറിച്ച് തന്നെ അവർ അറിയിക്കുമായിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല.” – പാലക്കാട് രൂപതാ ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്‌ക്കല്‍ പറയുന്നു. രൂപതാ ബിഷപ്പിന്റെ ഈ പ്രസ്താവനയും കരോള്‍ നടത്തിയത് അവരുടെ രൂപതയില്‍ പെട്ട ക്രിസ്ത്യാനികള്‍ അല്ലായിരുന്നു എന്നാണ് തെളിയുന്നത്.

കുരുടിക്കാട് നടന്ന കാരൾ ആരാണ് നടത്തിയത്? ഈ അജ്ഞാത കരോള്‍ സംഘത്തെ പൊലീസ് പിടികൂടിയാല്‍ കാര്യങ്ങള്‍ പുറത്തുവരും എന്ന് കരുതുന്നു. കാരണം ആത്മീയമായ രീതിയില്‍ അച്ചടക്കത്തോടെയാണ് കരോള്‍ സംഘം പോകേണ്ടതെന്നും എന്നാല്‍ കുരുടിക്കാടിലെ വിവാദ കരോള്‍സംഘം അങ്ങിനെയല്ല പോയതെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. സിപിഎം എന്ന പേരില്‍ ആ സംഘടനയ്‌ക്കുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ ഗൂഢാലോചനയാണോ പുതുശ്ശേരിയിലെ കുരുടിക്കാട് കരോള്‍ സംഘത്തെ സംഘപരിവാറുകാര്‍ ആക്രമിച്ചു എന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച സംഭവത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

 

 

 

 

Recent Posts