കോട്ടയം: എരുമേലിയ്‌ക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണിമല പഴയതോട്ടം സാജുവിന്‌റെ മകനുമായ ജെസ്വിന്‍ സാജു (19) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെയായിരുന്നു അപകടം. പിതാവ് സാജു മുണ്ടക്കയം സെന്‌റ് ആന്‌റണീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററാണ്. ജെസ്വിന്‍ സഹോദരനെ ബസില്‍ കയറ്റി വിടാന്‍ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.
















