Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഊര്‍ജ്ജത്തെ കരുത്താക്കി മാറ്റാം; വികസിത ഭാരതത്തിന് ‘ശാന്തി’യുടെ കാഴ്ചപ്പാട്

ഡോ. ജിതേന്ദ്ര സിങ് by ഡോ. ജിതേന്ദ്ര സിങ്
Dec 22, 2025, 08:34 am IST
in Article

മണ്‍സൂണ്‍ ആദ്യമായി ഡെക്കാന്‍ പീഠഭൂമിയെ തൊട്ടുണര്‍ത്തുമ്പോള്‍ ദശലക്ഷക്കണക്കിന് ചെറുനീര്‍ച്ചാലുകള്‍ ഇഴചേര്‍ന്ന് നദികളായി മാറുന്നു. ജലധാരയെ മഹാശക്തിയാക്കി മാറ്റുന്നത് ഇടിമുഴക്കമല്ല; മറിച്ച്, അരുവികള്‍ തമ്മിലും ഗ്രാമങ്ങള്‍ തമ്മിലും ക്ഷമയോടുകൂടിയ സമാഗമമാണ്. നഗരത്തെ ഒന്നടങ്കം പ്രകാശിപ്പിക്കാന്‍ ആത്മവിശ്വാസം കൈവരുന്നതുവരെ ആ ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അണുശക്തിയ്‌ക്കൊപ്പം ഭാരതത്തിന്റെ യാത്രയും അതുപോലെയായിരുന്നു. പതിറ്റാണ്ടുകളായി ശാസ്ത്രത്തിന്റെ ശാന്തമായ നീര്‍ച്ചാലുകള്‍ ഒത്തുചേര്‍ന്ന് ഇന്ന് അതൊരു വന്‍ നദിയായി മാറിക്കഴിഞ്ഞു. അര്‍ധരാത്രിയില്‍ ഒരു ഡാറ്റാ സെന്ററിന് ഊര്‍ജമേകാനും ഉച്ചകഴിഞ്ഞ് ആഹാരം അണുവിമുക്തമാക്കാനും വൈകുന്നേരങ്ങളില്‍ ഡോക്ടര്‍ക്ക് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ തുണയേകാനും ശേഷിയുള്ള പ്രവാഹമാണത്.

വികസിത ഭാരതത്തിനായി ആണവോര്‍ജത്തിന്റെ സുസ്ഥിര വിനിയോഗവും പരിപോഷണവും സംബന്ധിച്ച 2025ലെ ‘ശാന്തി’ ബില്‍ അവതരിപ്പിക്കുന്നതിലൂടെ ഈ പ്രവാഹം ഓരോ വീടുകളിലും വ്യവസായശാലകളിലും സ്ഥാപനങ്ങളിലും എത്തിച്ചേരാന്‍ നദിയുടെ അടിത്തട്ട് പാകപ്പെടുത്തുകയാണ് നാം. ആശ്രിതവും സംശുദ്ധവുമായ ഊര്‍ജവും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന അതിന്റെ പ്രയോഗങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

2014ന് മുന്‍പ് ഭാരതത്തിന്റ ആണവോര്‍ജ മേഖല രണ്ട് വ്യത്യസ്ത നിയമങ്ങളിലധിഷ്ഠിതമായാണ് നിലകൊണ്ടത്. വികസനവും നിയന്ത്രണവും അടിസ്ഥാനമാക്കിയ 1962ലെ ആണവോര്‍ജ നിയമവും ആണവ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്ന 2010ലെ ആണവ നാശനഷ്ട സിവില്‍ ബാധ്യതാ നിയമവും. ഈ രണ്ട് നിയമങ്ങളും അതത് കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റി. ആണവോര്‍ജം പ്രധാനമായും ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമായി കണ്ടിരുന്ന ഒരു കാലഘട്ടത്തെയാണ് അവ പ്രതിനിധീകരിച്ചിരുന്നത്. അതിനാല്‍ നിര്‍മാണം, ധനകാര്യം, ഇന്‍ഷുറന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, നൂതന ഗവേഷണം തുടങ്ങിയ വിപുലമായ മേഖലകള്‍ക്ക് ഈ പ്രക്രിയയില്‍ പങ്കുചേരാന്‍ അന്ന് അവസരങ്ങള്‍ പരിമിതമായിരുന്നു. ഈ രണ്ട് നിയമങ്ങളെയും റദ്ദാക്കുന്ന ‘ശാന്തി’ ബില്‍ പകരം ഏകീകൃതവും ആധുനികവുമായ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത ആണവ നിയന്ത്രണ ഏജന്‍സിയായ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന് നിയമപരമായ പദവി നല്‍കുന്ന ഈ ബില്‍ ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി നിര്‍വചിക്കുന്നു. അതീവ സുരക്ഷാ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് കീഴില്‍ നിലനിര്‍ത്തി പൊതുസ്വകാര്യ പങ്കാളിത്തത്തിന് ഉത്തരവാദിത്തപൂര്‍ണമായ വഴികള്‍ തുറന്നുനല്‍കുന്നു.

കഴിഞ്ഞ ദശകം ആണവ ഇന്ധന ചക്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭാരതം സ്വയംപര്യാപ്തത കൈവരിച്ചു. പദ്ധതി ഉത്തരവാദിത്തത്തോടെ മുന്നോട്ടുകൊണ്ടുപോയി. 2047ഓടെ 100 ജിഗാവാട്ട് ആണവോര്‍ജ ശേഷിയെന്ന വലിയ ദേശീയ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ നാം ഇപ്പോള്‍ സജ്ജമാണ്. നിര്‍മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, തദ്ദേശീയ അര്‍ധചാലക നിര്‍മാണം, വന്‍കിട ഡാറ്റാ ഗവേഷണം എന്നിവയ്‌ക്ക് ഇത് കരുത്തേകും.

ഈ തയ്യാറെടുപ്പിന് നിയമപരമായ അംഗീകാരം നല്‍കുന്ന ബില്‍ ലൈസന്‍സുകള്‍ക്കും സുരക്ഷാ അനുമതികള്‍ക്കും ഏകീകൃത സംവിധാനമൊരുക്കുന്നു. കൂടാതെ, വലിയ റിയാക്ടറുകള്‍ക്ക് 3,000 കോടി രൂപയും ചെറിയ റിയാക്ടറുകള്‍ക്കും ഇന്ധന സംസ്‌കരണ ശാലകള്‍ക്കും 100 കോടി രൂപയുമെന്ന നിലയില്‍ ആണവനിലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് നഷ്ടപരിഹാര ബാധ്യതകളില്‍ ക്രമീകരണം വരുത്തുന്നു. ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ പോലുള്ള നൂതനാശയങ്ങള്‍ക്ക് അര്‍ഹമായ സുരക്ഷ ഉറപ്പാക്കി മുന്നോട്ടുപോകാന്‍ ഇത് സഹായകമാണ്. നഷ്ടപരിഹാരത്തുക ഓപ്പറേറ്ററുടെ പരിധിയ്‌ക്കപ്പുറമാകുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ‘ആണവ നഷ്ടപരിഹാര നിധി’ ബില്ലില്‍ വിഭാവനം ചെയ്യുന്നു. കൂടാതെ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനുകളുടെ അധികസഹായം തേടാന്‍ അവസരവും ബില്‍ ഉറപ്പാക്കുന്നു.

മാറ്റം അര്‍ത്ഥപൂര്‍ണമാകുന്നത് സാധാരണക്കാരന് അനുഭവിക്കാനാവുമ്പോഴാണ്. ആരോഗ്യരംഗത്ത് അണുശക്തി ചികിത്സ കേവലം വാഗ്ദാനങ്ങളില്‍ നിന്ന് പ്രായോഗികതയിലെത്തിയിരിക്കുന്നു. ടാറ്റ മെമ്മോറിയല്‍ പോലുള്ള കേന്ദ്രങ്ങളില്‍ ഐസോടോപ്പുകളെ രോഗശാന്തിയ്‌ക്കുള്ള ഉപാധികളാക്കി മാറ്റിയതിലൂടെ കുട്ടികളിലെ രക്താര്‍ബുദത്തിനും പ്രോസ്റ്റേറ്റ് ക്യാന്‍സറിനും ഇന്ന് കൃത്യമായ ചികിത്സകള്‍ ലഭ്യമാണ്. പത്ത് വര്‍ഷത്തിനിടെ വലിയ പുരോഗതിയാണ് നാം കൈവരിച്ചത്; ഗവേഷണ പാതകള്‍ കൂടുതല്‍ ഉദാരമാക്കുന്നതിലൂടെ മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ വൈദഗ്ധ്യം രാജ്യത്തിന്റെ ശേഷി വര്‍ധനയ്‌ക്കായി വിനിയോഗിക്കാനാവും. കൃഷിയിലും ഭക്ഷ്യമേഖലയിലും ഉല്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഗുണമേന്മ ഉറപ്പാക്കാനും വികിരണ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇത്തരം സൗകര്യങ്ങളെയും ഉപകരണങ്ങളെയും അംഗീകരിക്കുന്ന ‘ശാന്തി’ ബില്‍ ആശുപത്രികളിലെ ചികിത്സാ വിഭാഗങ്ങളിലും ഫാക്ടറിയികളിലെ ഗുണനിലവാര പരിശോധനാ വിഭാഗങ്ങളിലുമെല്ലാം ദൈനംദിന ഉപയോഗത്തിന് വ്യക്തതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സഹായിക്കുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തപ്പോള്‍ പ്രാരംഭഘട്ടത്തിലായിരുന്ന ആ സാമ്പത്തിക മേഖല 8 ബില്യണ്‍ ഡോളറായി വളര്‍ന്നു; മുന്നൂറിലേറെ സ്റ്റാര്‍ട്ടപ്പുകളും ഒരു ദശകത്തിനിടെ അഞ്ച് മടങ്ങ് വളര്‍ച്ചാ സാധ്യതയും അത് കൈവരിച്ചു. സമാനമായ ആത്മവിശ്വാസം ഈ മേഖലയിലും പ്രതിഫലിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

‘ശാന്തി’ ബില്ലിനൊപ്പം ചെറുകിട മോഡുലാര്‍ റിയാക്ടര്‍ ദൗത്യങ്ങള്‍ക്ക് 20,000 കോടി രൂപയും വിവിധ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം ഉത്തേജിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ‘ഗവേഷണ വികസന നൂതനാശയ ഫണ്ടും’ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവോര്‍ജം ഒറ്റപ്പെട്ട മേഖലയായിരിക്കില്ല, മറിച്ച് രാജ്യത്തിന്റെ വിപുലമായ നൂതനാശയ മുന്നേറ്റത്തിലെ സുപ്രധാന കേന്ദ്രമായി അത് മാറും.

Tags: #NuclearBillNuclear power sectorshanti bill
ഡോ. ജിതേന്ദ്ര സിങ്
ഡോ. ജിതേന്ദ്ര സിങ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആണവോര്‍ജ ഉത്പാദനം മഹത്തായ ലക്ഷ്യങ്ങളിലേക്ക്

News

‘ശാന്തി’ബിൽ അവതരിപ്പിച്ചു: സ്വകാര്യ സ്ഥാപനങ്ങൾക്ക് ആണവോർജ്ജ ഉൽപാദനം നടത്താൻ അനുമതിയാകുന്നു; സകലതല സുരക്ഷയ്‌ക്ക് ബിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.