തിരുവനന്തപുരം:പാലോട് അനധികൃത സോളാര്‍ വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പെരിങ്ങമ്മല ദൈവപ്പുര സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്.
ആടിന് തീറ്റ തേടി പോയ വില്‍സന്‍ മടങ്ങിയെത്താതായതോടെ ആളുകള്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. ഇഖ്ബാല്‍ കോളേജിന് പിന്‍വശത്തുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ് വില്‍സണ്‍. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലോട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
















