കൊച്ചി: “ഞാന്‍ ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ്. എങ്കിലും ഹിന്ദുമതത്തോട് എനിക്കിപ്പോള്‍ പ്രത്യേക ഒരു സ്നേഹം തോന്നുന്നുണ്ട്”. – അമേരിക്കന്‍ മലയാളി സംഘടനയുടെ അവാര്‍ഡ് ഏറ്റുവാങ്ങി ശ്രീനിവാസന്‍ പ്രസംഗം തുടങ്ങിയത് ഇങ്ങിനെ. എല്ലാവരും സാകൂതം കാതോര്‍ത്തു. എന്തായിരിക്കും ശ്രീനിവാസന്‍ പറയാന്‍ പോകുന്നത്.
പിന്നെ സ്വതസിദ്ധമായ ശ്രീനിവാസന്റെ കുസൃതി ഒഴുകിവന്നു. “പൈസയില്ലാതെ വിഷമിക്കുന്ന സമയത്ത് എനിക്ക് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കാന്‍ നിങ്ങള്‍ക്ക് തോന്നിയല്ലോ. എന്നെപ്പോലെയുള്ള ആളുകള്‍ക്ക് അവാര്‍ഡ് തരാന്‍ വേണ്ടി അമേരിക്കയില്‍ ഹിന്ദുക്കള്‍ ഇങ്ങിനെ സംഘടിച്ചത് വളരെ നന്നായി.”- ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ അവാര്‍ഡ് നല്‍കിയ സംഘടനയുടെ പ്രതിനിധികളും സദസ്സും അറിയാതെ ചിരിച്ചുപോയി.
അമേരിക്കയിലെ പ്രമുഖ ഹിന്ദു സംഘടനയായ ** കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) ആണ് നടന്‍ ശ്രീനിവാസന് അവാര്‍ഡ് നല്‍കിയത്. ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടന, സിനിമാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകി ആദരിച്ചത്.
















