ന്യൂദൽഹി: ബംഗ്ലാദേശിൽ സനാതൻ ധർമ്മ പ്രവർത്തകനെ അടിച്ചുകൊന്ന് മൃതദേഹം കെട്ടിത്തൂക്കി തീയിട്ടു. സനാതൻ ധർമ്മ പ്രവർത്തകനായ ദീപു ചന്ദ്രദാസിന്റെ കൊലപാതകം താൽകാലിക പ്രധാനമന്ത്രി മൊഹമ്മദ് യൂനുസ് സമ്മതിച്ചു. ഇതിൽ കുറ്റക്കാരെന്നു സംശയിക്കുന്ന 7 പേരെ അറസ്റ്റുചെയ്തുവെന്നാണ് രാജ്യത്തലവനായി പ്രവർത്തിക്കുന്ന ഈ മുഖ്യ ഉപദേഷ്ടാവിന്റെ ന്യായീകരണം. കേസിൽ ഏഴ് പ്രതികളെ ആർഎബി-14 അറസ്റ്റ് ചെയ്തതായി മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അറസ്റ്റിലായവരിൽ എംഡി ലിമോൺ സർക്കാർ, എംഡി താരിഖ് ഹൊസൈൻ, എംഡി മണിക് മിയ, എർഷാദ് അലി, നിജും ഉദ്ദീൻ, അലോംഗിർ ഹൊസൈൻ, എംഡി മിരാജ് ഹൊസൈൻ അക്കോൺ എന്നിവരും ഉൾപ്പെടുന്നു.
മൈമെൻസിങ് ജില്ലിയിലെ വാലുകയിലാണ് സനാതൻ ധർമ്മ അനുയായിയായ ദീപു ചന്ദ്ര ദാസ് (27) എന്നയാളെ തല്ലിക്കൊന്നത്. ഈ സംഭവത്തിൽ, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ വ്യക്തികൾ- 1. എംഡി. ലിമോൺ സർക്കാർ (19) 2. എംഡി. താരേക് ഹൊസൈൻ (19) 3. എംഡി. മണിക് മിയ (20) 4. എർഷാദ് അലി (39) 5. നിജും ഉദ്ദീൻ (20) 6. അലോംഗിർ ഹൊസൈൻ (38) 7. എംഡി. മിരാജ് ഹൊസൈൻ അക്കോൺ (46). എന്നിവാരണ്. ആർഎബി-14 വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ നടത്തി മുകളിൽ പറഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു,വെന്നാണ് മുഹമ്മദ് യൂനുസ് എക്‌സിൽ എഴുതിയത്.
ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഹിന്ദു ധർമ്മ പ്രവർത്തകൻ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ, മത നിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 12 ന് രാജ്യത്ത് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി പ്രചാരണം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ച വെടിയേറ്റ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദി എന്നയാൾ തലയ്‌ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ബംഗ്ലാദേശിലെമ്പാടും ആക്രമണ സംഭവങ്ങളാണ്. ഇതിന്റെ ഭാഗമാണ് ഈ ആൾക്കൂട്ട കൊലപാതകവും.
ബിബിസി ബംഗ്ലയുടെ റിപ്പോർട്ട് അനുസരിച്ച്, ബലുക ഉപസിലയിലെ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദീപു ചന്ദ്ര ദാസ് എന്നയാളാണ് ഇരയായത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ (പ്രാദേശിക സമയം), പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ഒരു ജനക്കൂട്ടം ദാസിനെ വളഞ്ഞ് മർദ്ദിക്കാൻ തുടങ്ങി.
അദ്ദേഹത്തെ തല്ലിക്കൊന്ന ശേഷം, ജനക്കൂട്ടം മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീയിട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്‌ക്കുകയും ചെയ്തു.













