പാലക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കള്ളന്‍ എന്ന് ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്.
സംഭവത്തില്‍ മൂന്നുപേര്‍ വാളയാര്‍ പൊലീസിന്റെ കസ്റ്റഡിയിലായി. രാംനാരായണന്റെ മൃതദേഹം വെളളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
മര്‍ദ്ദനമേറ്റ് അവശനായ രാംനാരായണനെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രിയോടെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.
















