ന്യൂദല്‍ഹി: രാജ്യസുരക്ഷയ്‌ക്കായി ജീവന്‍ ത്യജിച്ച സൈനികരുടെ ആത്മാര്‍പ്പണത്തിനും ധൈര്യത്തിനും രാഷ്‌ട്രം ഇന്ന് ആദരവര്‍പ്പിക്കും. ഇന്നാണ് വിജയ ദിവസം. 1971ല്‍ ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്ത്
നാം വമ്പന്‍ വിജയം നേടിയ ദിവസം, സ്വതന്ത്ര ബംഗ്ലാദേശ് പിറന്ന ദിനം.
എല്ലാ വര്‍ഷവും ഡിസംബര്‍ 16 ആണ് വിജയ ദിവസമായി ആഘോഷിക്കുന്നത്. കാര്‍ഗിലില്‍ നേടിയ വിജയവും, ജൂലൈ 26ഉം നാം കാര്‍ഗില്‍ വിജയ ദിവസമായി ആഘോഷിക്കുന്നുണ്ട്.
1971 ഡിസംബര്‍ 16നാണ് 13 ദിവസം നീണ്ട യുദ്ധത്തില്‍ പാക് സൈന്യത്തിനെതിരേ നിര്‍ണായക വിജയം നേടിയത്. 93,000 പാക് സൈനികരാണ് അന്ന് നമുക്കു മുന്നില്‍ അടിയറവ് പറഞ്ഞത്. പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ഇന്ന് യുദ്ധസ്മാരകങ്ങളില്‍ പുഷ്പ ചക്രങ്ങള്‍ സമര്‍പ്പിച്ച് ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ നേതൃത്വം നല്കിയ മുക്തിബാഹിനിയുടെ ആഭിമുഖ്യത്തില്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം കത്തിപ്പടര്‍ന്ന സമയത്താണ്, അദ്ദേഹം ഭാരതത്തിന്റെ സഹായം തേടിയത്. ഭാരതം ഇടപെടുമെന്ന് ഉറപ്പായതോടെ പാകിസ്ഥാനാണ് ആദ്യം ഭാരതത്തെ ആക്രമിച്ചത്. നമ്മുടെ എട്ട് വ്യോമസേനാത്താവളങ്ങളില്‍ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന പേരിലായിരുന്നു പാക് ഓപ്പറേഷന്‍. ഇതോടെ ഡിസംബര്‍ മൂന്നിന് ഭാരതം അതിശക്തമായി തിരിച്ചടിച്ചു. 16നാണ് നാം നിര്‍ണായക വിജയം നേടിത്. അന്ന് ധാക്കയില്‍ പാകിസ്ഥാന്‍ ഭാരതവുമായി കീഴടങ്ങല്‍ കരാറില്‍ ഒപ്പിട്ടു. കിഴക്കന്‍ പാകിസ്ഥാന്‍ അന്ന് രൂപം കൊണ്ടു, പിന്നെ അത് ബംഗ്ലാദേശായി. 93,000 പാക് പട്ടാളക്കാരെയാണ് തടവുകാരായി പിടിച്ചത്. പാക് സൈന്യവും ഇസ്ലാമിസ്റ്റുകളും ചേര്‍ന്ന് ലക്ഷക്കണക്കിന് ബംഗ്ലാദേശികളെയാണ് കൊന്നൊടുക്കിയത്. പത്ത് ലക്ഷത്തോളം ബംഗ്ലാദേശികളാണ് ഭാരതത്തിലക്ക് അഭയാര്‍ത്ഥികളായി എത്തിയത്. കൂട്ടക്കൊലകള്‍ക്കു പുറമേ പാക് പട്ടാളവും ഇസ്ലാമിസ്റ്റുകളും കൂട്ടമാനഭംഗങ്ങളും നടത്തി. അടുത്തിടെ ജമാ അത്തെ ഇസ്ലാമിയും ഇതര മതമൗലിക വാദ സംഘടനകളും ഭീകരരും ചേര്‍ന്ന് അട്ടിമറിക്കുകയും തുടര്‍ന്ന് ഭാരതത്തില്‍ അഭയം തേടുകയും ചെയ്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ്, ബംഗ്ലാ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍.














