പാലക്കാട്:പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഏലംകുളം മാട്ടായി സ്വദേശി മേലേപ്പുറത്ത് രാജു – വിനീത ദമ്പതികളുടെ ഏക മകന്‍ ആശ്വിന്‍ കൃഷ്ണയാണ് മരിച്ചത്.
കുന്നക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അശ്വിന്‍.കുട്ടി കുറച്ചുകാലമായി വല്ലപ്പുഴ മാട്ടായയിലുഉള്ള കുടുംബ വീട്ടിലാണ് താമസം.രാവിലെ വല്ലപ്പുഴയില്‍ നിന്നും 7.20 ന് ഉള്ള ട്രെയിനിലാണ് അശ്വിന്‍ കൃഷ്ണ സ്‌കൂളിലേക്ക് പോകാറുള്ളത്. പരീക്ഷയായതിനാല്‍ തിങ്കളാഴ്ച അടുത്ത ട്രെയിനിന് പോകാനാണ് സ്റ്റേഷനില്‍ എത്തിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് വിദ്യാര്‍ത്ഥി മരിച്ചത്.
















