കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 19 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുന്നേല്‍ സുനില്‍കുമാറിനെയാണ് (41) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി റോഷന്‍ തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാല്‍ 40,000 രൂപ അതിജീവിതയ്‌ക്കു നല്‍കുന്നതിന് കോടതി ഉത്തരവായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും എസ്‌സി, എസ്ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
24 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണക്കിടയില്‍ പ്രതി ഒളിവില്‍ പോയെങ്കിലും പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.
















