മലപ്പുറം : മുസ്ലിംലീഗ് വനിതകളെ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയതിനെതിരെ സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം . പെൺകുട്ടികൾ തുറന്ന വാഹനത്തിൽ കയറി ഡാൻസ് ചെയ്ത് സന്തോഷിക്കുന്നത് മുസ്ലിം ഉമ്മത്തിന്റെ സാംസ്കാരിക അച്ചടക്കം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുസ്ലിം സ്ത്രീകളെ രാഷ്‌ട്രീയരംഗത്തിറക്കിത്തുടങ്ങിയത് ജമാഅത്തെ ഇസ്ലാമിയാണെന്നും, എന്നാൽ ഇപ്പോൾ വെൽഫെയർ പാർട്ടിയുടെ സ്വാധീനം മുഖ്യധാരാ മുസ്ലിം രാഷ്‌ട്രീയ പാർട്ടിയിലേക്കുകൂടെ വന്നിരിക്കുന്നുവെന്നുമാണ് റഹ്മത്തുള്ള സഖാഫി പറയുന്നത് . ബാഫഖി തങ്ങളുടെ കാലത്തുപോലും എം.ഇ.എസ് സ്ത്രീകളെ രംഗത്തിറക്കിയ സമയത്ത് ലീഗ് അവരുമായുള്ള ബന്ധം ഒഴിവാക്കിയിരുന്നു .
തിരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിൽ കയറി ഡാൻസ് ചെയ്യുന്ന കൗമാരക്കാരായ മുസ്ലിം പെൺകുട്ടികളെയാണ് കൂടുതലായി കാണുന്നത്. ഇത് മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകളിൽ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ മുസ്ലിം സംസ്കാരത്തോട് എതിരായി നിൽക്കുന്ന സ്വതന്ത്രവാദികളെയാണ് സന്തോഷിപ്പിക്കുക. സംസ്കാരം കളഞ്ഞുകുളിച്ചാൽ ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.














