പത്തനംതിട്ട: പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണുവിനാണ് (27) പരിക്കേറ്റത്. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയോട് ആണ് വിഷ്ണു അശ്ലീലം പറഞ്ഞത്.
ഇരു ഭാഗത്തിനും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ബസ് കാത്തുനിന്ന പെണ്‍കുട്ടിക്ക് സമീപം എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. പെണ്‍കുട്ടി ഉടന്‍ ആണ്‍ സുഹൃത്തിനെ ഫോണില്‍ വിവരമറിയിച്ചു.ഉടന്‍ സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് വിഷ്ണുവുമായി വാക്കേറ്റം നടത്തി.
ഇതിനിടെ കൈവശം ഉണ്ടായിരുന്ന ചങ്ങല കൊണ്ട് വിഷ്ണു പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ചങ്ങല പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്.ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
















