Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജല ജീവന്‍ ദൗത്യം നാടാകെ ജലസമൃദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 11:33 am IST
in Main Article

രാജ്യത്ത് 81 ശതമാനത്തിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമാക്കി ജല ജീവന്‍ ദൗത്യ പ്രകാരം സുപ്രധാന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് ഭാരതം. 2025 ഒക്ടോബറിലെ കണക്കനുസരിച്ച്, 15.72 കോടിയിലധികം ഗ്രാമീണ വീടുകള്‍ക്ക് ഗാര്‍ഹിക ടാപ്പുകള്‍ വഴി കുടിവെള്ളം ലഭിക്കുന്നു, ഇത് ഗ്രാമീണ ഭാരതത്തിലെ സാര്‍വത്രിക ജല സുരക്ഷയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്. ദൗത്യത്തിന് കീഴില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2,08,652 കോടി രൂപയുടെ കേന്ദ്ര വിഹിതത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്നതിനായി 2019 ആഗസ്ത് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദൗത്യം ആരംഭിച്ചത്. അക്കാലത്ത്, 3.23 കോടി വീടുകള്‍ക്ക് (16.71 ശതമാനം) മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. അതിനുശേഷം, 12.48 കോടി വീടുകള്‍ കൂടി ഇതില്‍ ബന്ധിപ്പിക്കപ്പെട്ടു. ഗ്രാമീണ ഭാരതത്തിലെ മൗലികമായ അടിസ്ഥാന സൗകര്യങ്ങളുടെ ഏറ്റവും വേഗതയേറിയ വികാസങ്ങളിലൊന്നായി ഇത് മാറി.

ലക്ഷ്യങ്ങള്‍
രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും സുരക്ഷിതവും പര്യാപ്തവുമായ കുടിവെള്ളം ഉറപ്പാക്കുന്നു.

ജില്ലാതല പുരോഗതി: 192 ജില്ലകളിലെ എല്ലാ വീടുകളിലും സ്‌കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും പൈപ്പ് വെള്ളം എത്തിയിട്ടുണ്ട്, ഇതില്‍ 116 ജില്ലകള്‍ പരിശോധനയ്‌ക്ക് ശേഷം ഗ്രാമസഭാ പ്രമേയങ്ങളിലൂടെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബ്ലോക്കുകള്‍: 1,019 എണ്ണം സാക്ഷ്യപ്പെടുത്തിക്കൊണ്ട്, 1,912 ബ്ലോക്കുകളില്‍ പൂര്‍ണ്ണ കവറേജ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,

ഗ്രാമപഞ്ചായത്തുകള്‍: 1,25,185 എണ്ണം റിപ്പോര്‍ട്ട് ചെയ്തു. അവയില്‍ 88,875 പഞ്ചായത്തുകളുടേത് സാക്ഷ്യപ്പെടുത്തി.

ഗ്രാമങ്ങള്‍: 2,66,273 ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ഇതില്‍ 1,74,348 പേര്‍ക്ക് ഹര്‍ ഘര്‍ ജല്‍ സംരംഭത്തിന് കീഴില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി.

100 ശതമാനം കവറേജുള്ള സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍: ഗോവ, ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര- നാഗര്‍ ഹവേലി- ദാമന്‍ – ദിയു, ഹരിയാന, തെലങ്കാന, പുതുച്ചേരി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, മിസോറം, അരുണാചല്‍ പ്രദേശ് എന്നിങ്ങനെ പതിനൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായ പൈപ്പ് വെള്ള കണക്ഷന്‍ പ്രാപ്യമാക്കിയിട്ടുണ്ട്.
സ്ഥാപനതല കവറേജ്: രാജ്യത്തുടനീളമുള്ള 9,23,297 സ്‌കൂളുകളിലും 9,66,876 അങ്കണവാടി കേന്ദ്രങ്ങളിലും പൈപ്പ് വഴിയുള്ള ജലവിതരണം ഉറപ്പാക്കി.

ഗുണനിലവാരം ഉറപ്പാക്കലും നിരീക്ഷണവും
ജല ജീവന്‍ ദൗത്യത്തിന് കീഴില്‍, ഗ്രാമപ്രദേശങ്ങളില്‍ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിന് കരുത്തുറ്റ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. 2025-26 കാലയളവില്‍, രാജ്യത്തെ 4,49,961 ഗ്രാമങ്ങളിലായി ആകെ 2,843 ലബോറട്ടറികള്‍ (2,184 സ്ഥാപനപരവും 659 ഡബ്ല്യു.ടി.പി അധിഷ്ഠിതവും) 38.78 ലക്ഷം ജല സാമ്പിളുകള്‍ പരിശോധിച്ചു.

സമൂഹതല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, 5.07 ലക്ഷം ഗ്രാമങ്ങളിലായി 24.80 ലക്ഷം സ്ത്രീകള്‍ക്ക് സ്ഥല പരിശോധനാ സാമഗ്രികള്‍ ഉപയോഗിച്ച് ജലഗുണനിലവാരം പരിശോധിക്കുന്നതിന് പരിശീലനം നല്‍കി. ഈ സമൂഹാധിഷ്ഠിത സമീപനം ജല മലിനീകരണം നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കുകയും ഗ്രാമീണ ജല ഗുണനിലവാര നിരീക്ഷണത്തിന്റെ പ്രാദേശിക ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പ്രധാന ഘടകങ്ങള്‍

ഗ്രാമപ്രദേശങ്ങളിലെ പൈപ്പ് ജലവിതരണ അടിസ്ഥാന സൗകര്യങ്ങള്‍ – എല്ലാ ഗ്രാമീണ വീടുകളിലേക്കും പൈപ്പ് ജല കണക്ഷന്‍ ഉറപ്പാക്കുന്നതിന് ഗ്രാമങ്ങള്‍ക്കുള്ളില്‍ പൈപ്പ് ജല സംവിധാനങ്ങളുടെ വികസനം.

സുസ്ഥിര കുടിവെള്ള സ്രോതസ്സുകള്‍: ജലവിതരണ സംവിധാനത്തിന് ദീര്‍ഘകാല സുസ്ഥിരത നല്‍കുന്നതിന് വിശ്വസനീയമായ കുടിവെള്ള സ്രോതസ്സുകളുടെ വികസനവും/അല്ലെങ്കില്‍ നിലവിലുള്ള സ്രോതസ്സുകളുടെ വര്‍ദ്ധനവും.

ബൃഹദ് ജല കൈമാറ്റവും വിതരണവും: ബൃഹദ് ജല കൈമാറ്റ സംവിധാനങ്ങള്‍, ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, വിതരണ ശൃംഖലകള്‍ എന്നിവ സ്ഥാപിക്കല്‍.

ജല ഗുണനിലവാരത്തിനായുള്ള സാങ്കേതിക ഇടപെടലുകള്‍: ജലത്തിന്റെ ഗുണനിലവാരം പ്രശ്നമാവുന്ന ഇടങ്ങളില്‍ ജലത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകള്‍ നടപ്പിലാക്കല്‍.

നിലവിലുള്ള പദ്ധതികളുടെ നവീകരണം: പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ പ്രതിദിനം കുറഞ്ഞത് 55 ലിറ്റര്‍ സേവന നിലവാരത്തില്‍ നല്‍കുന്നതിന് പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ തലമുയര്‍ത്തുക.
പുനരുപയോഗിക്കാവുന്ന മലിനജലം കൈകാര്യം ചെയ്യല്‍: ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് പുനരുപയോഗിക്കാവുന്ന മലിനജലത്തിന്റെ സംസ്‌കരണവും പുനരുപയോഗവും.

സമൂഹ ശേഷി വികസനം: ജലത്തിന്റെ സുസ്ഥിരമായ കൈകാര്യം ചെയ്യലിനായി സമൂഹങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.

ആകസ്മിക വിഹിതങ്ങള്‍: പ്രകൃതിദുരന്തങ്ങളില്‍ നിന്നോ ദുരന്തങ്ങളില്‍ നിന്നോ ഉണ്ടാകുന്ന അപ്രതീക്ഷിത വെല്ലുവിളികള്‍ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കല്‍.

ഡിജിറ്റല്‍ നവീകരണത്തിലൂടെ ഗ്രാമീണ ജലവിതരണം പരിവര്‍ത്തനം ചെയ്യുക

കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ കുടിവെള്ള, ശുചിത്വ വകുപ്പ് (ഡിഡിഡബ്ല്യുഎസ്), നവീകരിച്ച ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി (ആര്‍പിഡബ്ല്യുഎസ്എസ്) മൊഡ്യൂള്‍, ഗ്രാമീണ ജല സേവനങ്ങളില്‍ ഡിജിറ്റല്‍ ഭരണനിര്‍വഹണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണ്.

എല്ലാ പൈപ്പ് ജല പദ്ധതികള്‍ക്കും ഡിജിറ്റല്‍ രേഖപ്പെടുത്തല്‍ സങ്കേതമായി വര്‍ത്തിക്കുന്ന പുതിയ സംവിധാനം, സുതാര്യത, കണ്ടെത്തല്‍, ഡാറ്റാധിഷ്ഠിത നിരീക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് ഓരോന്നിനും ആര്‍പിഡബ്ല്യുഎസ്എസ് ഐഡി നല്‍കുന്ന പദ്ധതി പുരോഗമിക്കുകയാണ്.

ജിഐഎസ് മാപ്പിങ്, പിഎം ഗതി ശക്തി എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം തത്സമയ ഡാഷ്‌ബോര്‍ഡുകള്‍, വിശകലനങ്ങള്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള ഉപകരണങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജല സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജല, ശുചീകരണ, ശുചിത്വ മേഖലയിലെ പ്രാദേശിക നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പരിശോധിച്ചുറപ്പിച്ച ഡാറ്റ ഉപയോഗിച്ച് പഞ്ചായത്തുകളെയും ഗ്രാമ ജല ശുചിത്വ സമിതികളെയും ഇത് ശാക്തീകരിക്കുന്നു.

ജല ജീവന്‍ ദൗത്യത്തിന് കീഴിലുള്ള ഉത്തരവാദിത്തം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി നവീകരിച്ച ആര്‍പിഡബ്ല്യുഎസ്എസ് ഐഡി സൃഷ്ടിക്കലിനായുള്ള മൊഡ്യൂള്‍ പുരോഗമിക്കുകയാണ്.

ജല ജീവന്‍ ദൗത്യത്തിന്റെ സ്വാധീനം
ജല്‍ ജീവന്‍ ദൗത്യം നടപ്പാക്കിയത് ഗ്രാമീണ ജീവിതത്തില്‍ ഗണ്യമായ പുരോഗതി കൊണ്ടുവന്നതായി നിരവധി ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.

എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ ലഭ്യമാവുന്നതിലൂടെ പ്രതിദിനം 5.5 കോടി മണിക്കൂറിലധികം ലാഭിക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

ജലമെത്തിക്കാനുള്ള ക്ലേശത്തിന്റെ മുക്കാല്‍ ഭാഗവും വഹിക്കുന്ന സ്ത്രീകളാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍.

ഭാരതത്തിലെ എല്ലാ വീടുകളിലും സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളം സാര്‍വത്രികമായി ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള 4 ലക്ഷത്തോളം മരണങ്ങള്‍ തടയാനും, 14 ദശലക്ഷത്തോളം വൈകല്യ-അനാരോഗ്യ ക്രമീകരണം കാരണം നഷ്ടമാവുന്ന ജീവിത വര്‍ഷങ്ങള്‍ (ഡിസെബിലിറ്റി അഡ്ജസ്റ്റഡ് ലൈഫ് ഇയേഴ്സ്) ഒഴിവാക്കാനും ആരോഗ്യപരിപാലന ചെലവില്‍ 8.2 ലക്ഷം കോടി രൂപ വരെ ലാഭിക്കാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

എസ്ബിഐ ഗവേഷണ പ്രകാരം, വീടിന് പുറത്തുനിന്ന് വെള്ളം കൊണ്ടുവരേണ്ടി വരുന്ന കുടുംബങ്ങളുടെ ശതമാനത്തില്‍ 8.3 ശതമാനം പോയിന്റ് ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി ഏകദേശം 9 കോടി സ്ത്രീകള്‍ക്ക് ഇനി വെള്ളം കൊണ്ടുവരേണ്ട സാഹചര്യം ഇല്ലാതായി. അതോടൊപ്പം, കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 7.4 ശതമാനം പോയിന്റ് വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായ ജല സംരക്ഷണം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക് ഏകദേശം 30 ശതമാനം കുറയ്‌ക്കുമെന്നും, ഇത് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ജീവന്‍ രക്ഷിക്കുമെന്നുമാണ് നോബല്‍ സമ്മാന ജേതാവായ പ്രൊഫ. മൈക്കല്‍ ക്രെമറിന്റെ ഗവേഷണം അഭിപ്രായപ്പെടുന്നത്.

Tags: Jal Jeevan Mission ProjectWater Life MissionWater Abundance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

Kerala

തെരഞ്ഞെടുപ്പിന്റെ മറവില്‍ 5000 കോടി കടമെടുക്കാന്‍ ജല അതോറിറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.