മുംബൈ: മഹാരാഷ്‌ട്രയില്‍ സൈബര്‍ കുറ്റകൃത്യങ്ങളിലെ അന്വേഷണം വേഗത്തിലാക്കാന്‍ മഹാക്രൈംഒഎസ് എഐക്കു തുടക്കമായി. മൈക്രോസോഫ്റ്റ് സിഇഒയും ചെയര്‍മാനുമായ സത്യ നാദെല്ലയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി ചേര്‍ന്നാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്.
മഹാരാഷ്‌ട്രാ സര്‍ക്കാരിന്റെ പ്രത്യേക സൈബര്‍ സംവിധാനമായ മാര്‍വെലും മൈക്രോസോഫ്റ്റും അഷ്വര്‍ ഓപ്പണ്‍ എഐ സംവിധാനവും ചേര്‍ന്നാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തത്. രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം നിലവില്‍ നാഗ്പൂരിലെ 23 പോലീസ് സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ 1,100 പോലീസ് സ്റ്റേഷനുകളിലേക്ക് കൂടിയിത് വ്യാപിപ്പിക്കും.
മഹാക്രൈം ഒഎസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടമയോ അല്ലെങ്കില്‍ അദ്ദേഹം അറിയാതെയോ എന്തെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ മൊബൈലില്‍ നടന്നാല്‍ സ്വയം കേസ് സൃഷ്ടിച്ച് സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പരാതി കൈകാര്യം ചെയ്യുന്ന പോലീസുകാരുടെ ജോലിഭാരവും ഈ ആപ്പ് കുറയ്‌ക്കും.
















