തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചു.ലോക് ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ക്ലിഫ് ഹൗസില്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് വിരുന്നിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടുനിന്നു.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വി സി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള തര്‍ക്കം തുടരവെയാണ് കൂടിക്കാഴ്ച നടന്നത്. സര്‍ക്കാരും ഗവര്‍ണറും വ്യത്യസ്ത പേരുകളാണ് വി സിമാരാക്കാന്‍ ശുപാര്‍ശ ചെയ്തത്.തര്‍ക്കത്തെ തുടര്‍ന്ന് വി സിമാരെ സുപ്രീം കോടതി നിയമിക്കുമെന്ന് നിലപാടെടുത്തിരുന്നു.
എന്നാല്‍ സുപ്രീം കോടതി നിലപാടിനെ ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.















