മുംബൈ: യാത്രവിളിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത റാപ്പിഡോ ബൈക്ക് -ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണിലെ ഖഡക്പാഡ സ്വദേശി സിദ്ധേഷ് പര്‍ദേശി ആണ് അറസ്റ്റിലായത്. കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തന്റെ ജിമ്മിലേക്ക് പോകാന്‍ രാത്രി 7 മണിയോടെ റാപ്പിഡോ ബൈക്ക്-ടാക്‌സി ബുക്ക് ചെയ്ത യുവതിയെ സിന്‍ഡിക്കേറ്റ് പ്രദേശത്തെ പോലീസ് കോളനിക്ക് സമീപമുള്ള വിജനമായ റോഡിലേക്ക് കൊണ്ടുപോവുകയും അപമാനകരമായി പെരുമാറുകയും പഴ്‌സ് കൈക്കലാക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഡ്രൈവറെ പിടികൂടി പൊലീസിനു കൈമാറി. സിദ്ധേഷിനെ കോടതി തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
















