Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 14, 2025, 03:46 am IST
in Football

കോഴിക്കോട്: തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞതോടെ കേരളം വീണ്ടും ഫുട്ബോള്‍ ചൂടിലേക്ക്. സൂപ്പര്‍ ലീഗ് കേരളയില്‍ മാറ്റിവെച്ച സെമി ഫൈനലുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് ആദ്യ സെമിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് റൗണ്ട് റോബിന്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ കാലിക്കറ്റ് എഫ്സി നാലാം സ്ഥാനക്കാരായ കണ്ണൂര്‍ വാരിയേഴ്സിനെ നേരിടും. നാളെ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പ്രാഥമിക റൗണ്ടിലെ രണ്ടും മൂന്നും സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ്സി മലപ്പുറം എഫ്സിയെയും നേരിടും. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്‌സി ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 23 പോയിന്റ് സ്വന്തമാക്കിയും കണ്ണൂര്‍ വാരിയേഴ്‌സ് മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് സ്വന്തമാക്കിയുമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമാണ് കാലിക്കറ്റ് എഫ്സി. 21 തവണയാണ് അവര്‍ എതിര്‍ വല കുലുക്കിയത്. വഴങ്ങിയത് 11 എണ്ണവും. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ജയത്തോടെ തുടങ്ങിയ അവര്‍ രണ്ടാം കളിയില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് കളികള്‍ സമനിലയിലും കലാശിച്ചു. അതിനുശേഷം നടന്ന ഏഴ് കളികളിയിലും സമനിലയോ തോല്‍വിയോ വഴങ്ങാതെ ഏഴും ജയിച്ചാണ് ലീഗില്‍ ഒന്നാം സ്ഥാനക്കാരായത്. അവസാന കളിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ അവരുടെ നാട്ടില്‍ 2-1ന് പരാജയപ്പെടുത്തുകയും ചെയ്തു.

നായകന്‍ പ്രശാന്തും സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് അജ്സലുമാണ് ടീമിന്റെ കുന്തമുന. ലീഗില്‍ കളിച്ച പത്ത് കളികളില്‍ നിന്ന് ഒരു ഹാട്രിക്കടക്കം ഏഴ് ഗോളടിച്ച് ടോപ് സ്‌കോറര്‍മാരില്‍ രണ്ടാമതാണ് അജ്സല്‍. ക്യാപ്റ്റന്‍ പ്രശാന്തും കൊളംബിയന്‍ സ്ട്രൈക്കര്‍ സെബാസ്റ്റിയന്‍ റിന്‍കണും മൂന്ന് ഗോളടിച്ചും മികച്ച പ്രകടനമാണ് കഴിഞ്ഞ കളികളില്‍ നടത്തിയത്. കൂടാതെ മൂന്ന് അസിസ്റ്റുകളും ഇവരുടെ പേരിലുണ്ട്. രണ്ട് മത്സരം ബാക്കിനില്‍ക്കേ സെമിയില്‍ പ്രവേശിച്ച കാലിക്കറ്റ് എഫ്സി അവസാന രണ്ട് കളികളില്‍ ആദ്യ ഇലവന്‍ ആകെ അഴിച്ചു പണിതിരുന്നു. മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് പകരക്കാരെയാണ് ഈ കളികളില്‍ ഇറക്കിയത്. എന്നിട്ടും മികച്ച വിജയമാണ് അവസാന രണ്ട് കളികളില്‍ കാലിക്കറ്റ് എഫ്സി സ്വന്തമാക്കിയത്. അത്ര കരുത്തുറ്റതാണ് അവരെ സൈഡ് ബെഞ്ച് പോലും.

ഇന്ന് കണ്ണൂരിനെതിരായ സെമിയില്‍ പ്രശാന്തിനും അജ്സലിനുമൊപ്പം പ്രതിരോധത്തില്‍ റിച്ചാര്‍ഡ്, മുഹമ്മദ് റിയാസ്, ഗാസ്റ്റണ്‍ സോസ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇറങ്ങിയേക്കും. ജോനാഥന്‍ പെരേര, ഫെഡറികോ ബൊവാസൊ എന്നിവര്‍ മധ്യനിരയിലും മുന്നേറ്റത്തില്‍ പ്രശാന്തിനും അജ്സലിനുമൊപ്പം മുഹമ്മദ് റോഷലും എത്തും. ഇരുവിങ്ങുകളിലും മാറിമാറികളിക്കുന്ന പ്രശാന്തായിരിക്കും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. പ്രശാന്തിനെയും അജ്സലിനെയും ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുക എന്നതാണ് കണ്ണൂര്‍ വാരിയേഴ്സ് പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. സെമിക്ക് മുന്നോടിയായി കളിക്കാര്‍ക്ക് ധാരാളം വിശ്രമം ലഭിച്ചതിനാല്‍ എല്ലാവരും പൂര്‍ണ ശാരീരിക ക്ഷമതയിലാണെന്ന് സഹപരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ഇന്ന് കണ്ണൂരിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലിലെത്തുക എന്നത് മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ കാലിക്കറ്റ് വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. ആ മാനസികമായ മുന്‍തൂക്കവും കാലിക്കറ്റിന് അനുകൂല ഘടകമാണ്. മാത്രമല്ല സ്റ്റേഡിയത്തില്‍ നിറയുന്ന സ്വന്തം ആരാധകരുടെ പിന്തുണയും കൂടിയാകുമ്പോള്‍ വിജയവും ഫൈനല്‍ പ്രവേശവുമല്ലാതെ മറ്റൊന്നും കാലിക്കറ്റ് എഫ്സി ലക്ഷ്യമിടുന്നില്ല.

റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ അവരുടെ തട്ടകത്തില്‍ കീഴടക്കി സെമിയിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ വാരയേഴ്സ് ഇന്ന് സെമിക്കിറങ്ങുന്നത്. പല കളികളിലും മികച്ച അവസരങ്ങള്‍ ധാരാളം സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മയാണ് വാരിയേഴ്സിനെ ബുദ്ധിമുട്ടിലാക്കുന്നത്. പ്രാഥമിക റൗണ്ടില്‍ കളിച്ച പത്തില്‍ 13 ഗോളടിച്ച അവര്‍ 15 എണ്ണം വഴങ്ങി. കാലിക്കറ്റിനെ അപേക്ഷിച്ച് പൊതുവില്‍ ദുര്‍ബലമാണ് വാരിയേഴ്സിന്റെ പ്രതിരോധം. സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ, മധ്യനിര താരം എണസ്റ്റിന്‍ ലവ്‌സാംബ, പ്രതിരോധ താരങ്ങളാല നിക്കോളാസ്, ഷിബിന്‍ ഷാദ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. നിക്കോളാസും ലവ്‌സംബയും പരിക്ക് മാറി സെമി ഫൈനല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് ഗോളടിച്ച മുഹമ്മദ് സിനാന്‍, രണ്ട് വീതം ഗോള്‍ നേടിയ അസിയര്‍ ഗോമസ്, അഡ്രിയാന്‍ സര്‍ഡിനേറോ എന്നിവരിലാണ് ഇന്ന് വാരിയേഴ്സിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. ഗോള്‍വലയ്‌ക്ക് മുന്നില്‍ സി.കെ. ഉബൈദിന് പകരം അല്‍കേഷ് രാജ് തന്നെയായിരിക്കും ഇടംപിടിക്കുക. തൃശൂര്‍ മാജിക് എഫ്സിക്കെതിരായ നിര്‍ണായക കളിയില്‍ മിന്നുന്ന പ്രകടനമണ് അല്‍കേഷ് രാജ് നടത്തിയത്. പ്രതിരോധത്തില്‍ കോട്ട കെട്ടുക നിക്കോളാസ് ഡെല്‍മോണ്ടെ, മനോജ്, സന്ദീപ്, വികാസ് തുടങ്ങിയവരായിരിക്കും. അര്‍ജുന്‍, കീന്‍ ലൂയിസ്, ലവ്സാംബ തുടങ്ങിയവര്‍ മധ്യനിരയിലും മുന്നേറ്റത്തില്‍ സിനാനൊപ്പം സര്‍ഡിനേറോയും ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

ജയിച്ചാല്‍ മാത്രം മുന്നോട്ട്, അല്ലെങ്കില്‍ പുറത്തേക്ക് എന്ന അവസ്ഥയില്‍ കാലിക്കറ്റും വാരിയേഴ്സും ഇന്ന് സെമി ലക്ഷ്യമിട്ട്് ഇറങ്ങുമ്പോള്‍ മത്സരം പ്രവചനാതീതമാകുമെന്ന് ഉറപ്പ്.

Tags: Kerala Super LeagueCalicut FC- Kannur Warriors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

Football

സൂപ്പര്‍ ലീഗ് സെമി: തൃശൂര്‍ മാജിക് എഫ്‌സി- മലപ്പുറം എഫ്‌സി പോരാട്ടം നാളെ

Football

ചരിത്രം കുറിച്ച് മാനുവല്‍ സാഞ്ചസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.