കോട്ടയം: പാലായില്‍ യുവാവിനെ കുത്തി കൊന്നു. ആലപ്പുഴ കളര്‍കോട് അറയ്‌ക്കക്കുഴിയില്‍ ബിബിന്‍ യേശുദാസ്(29) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മുരിക്കുംപുഴ ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ രാത്രി 9.30ഓടെയാണ് സംഭവം. തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ ലെയ്‌ത്ത് ജോലിക്കെത്തിയതായിരുന്നു ബിബിനും ബിനീഷും.
വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ശേഷം മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ബിബിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
















