കൊല്ലം:പൂരിപ്പിച്ച എസ്‌ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥന്‍ മര്‍ദിച്ചതായി പരാതി. നെട്ടയം സ്വദേശി അജയനെതിരെ ബിഎല്‍ഒ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി.
കൊല്ലം ചടയമംഗലം നിയമസഭ മണ്ഡലത്തിലെ 23-ാം നമ്പര്‍ ബൂത്ത് ബിഎല്‍ഒ ആദര്‍ശാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയത്.ആദര്‍ശ് പുനലൂര്‍ പിഡബ്യുഡി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കാണ്.
അജയന്റെ വീട്ടില്‍ ഏഴ് തവണ ചെന്നിട്ടും ഫോം പൂരിപ്പിച്ച് നല്‍കാന്‍ തയാറായില്ലെന്ന് ആദര്‍ശ് പറഞ്ഞു.ഇന്ന് ഫോം ചോദിച്ചപ്പോള്‍ അജയന്‍ പ്രകോപിതനാകുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.പിന്നാലെയായിരുന്നു ആക്രമണം.














