മുംബൈ : ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ . സ്റ്റേഷന്റെ പേര് ഉറുദുവിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കാൻ എത്തിയത് .
ട്രെയിൻ തടയുമെന്ന് വെല്ലുവിളിച്ചാണ് ഇവർ എത്തിയത് . ഉച്ചയോടെ സ്റ്റേഷൻ പരിസരത്ത് എത്തി മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയ ഉടൻ തന്നെ പോലീസ് അവരെ കരുതൽ തടങ്കലിൽ എടുത്തു. റെയിൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ കർശന സുരക്ഷാ വിന്യാസം ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് അവർക്ക് നോട്ടീസ് നൽകി വിട്ടയച്ചു.
സ്റ്റേഷൻ കെട്ടിടത്തിൽ മുമ്പ് പ്രദർശിപ്പിച്ചിരുന്ന ഉറുദു നാമം “രാഷ്‌ട്രീയ സമ്മർദ്ദം” മൂലമാണ് നീക്കം ചെയ്തതെന്ന് എസ്ഡിപിഐ നേതാക്കൾ ആരോപിച്ചു. ഉറുദു ചിഹ്നങ്ങൾ പുനഃസ്ഥാപിക്കാൻ അധികാരികൾക്ക് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും എസ്ഡി പി ഐ പറഞ്ഞു.
















